ജീവിതം പലപ്പോഴും ഒരു വലിയ 'പൂരപ്പറമ്പ്' പോലെയാണ്. അവിടെ നാം, കളിപ്പാട്ടത്തിനായി വാശിപിടിക്കുന്ന കൊച്ചു കുട്ടികളെപ്പോലെയും.
ഒരു കളിപ്പാട്ടം കിട്ടിയാൽ ആ കുട്ടിയുടെ ബഹളം തീരുമായിരിക്കും. എന്നാൽ മനുഷ്യൻ്റെ കാര്യമോ? 'ആവശ്യങ്ങൾ', 'ആഗ്രഹങ്ങൾ' എന്നീ പേരുകളിൽ നാം എപ്പോഴും അശാന്തരാണ്. പൂരപ്പറമ്പ് മുഴുവനായി നൽകിയാലും തീരുമോ നമ്മുടെ ഈ 'ബഹളം' ?
ഇല്ല! ആഗ്രഹങ്ങളുടെ കുത്തൊഴുക്ക് മലവെള്ള പാച്ചിൽപോലെ വർദ്ധിച്ചുകൊണ്ടേയിരിക്കും.
ഇതിൻ്റെ ഫലമെന്താണ് ?
നിരാശ, സമാധാനക്കേട്, ദേഷ്യം, പക, മത്സരം... അവസാനം, ശരിക്കും ആവശ്യമില്ലാത്ത വികാരങ്ങളുടെയും, ചിന്തകളുടെയും ഒരു 'കുപ്പത്തൊട്ടി'യായി സ്വയം മാറുന്നു. അതിൽ കിടന്നു കുത്തി മറിയുന്നതിനെയാണ് നാം 'ജീവിതം' എന്ന് വിളിക്കുന്നത്.
എന്നാൽ ഒരു വലിയ സത്യം എല്ലാവരും മറന്നുപോകുന്നു:
നമ്മുടെ ഉള്ളിൽ തന്നെ, എന്തിനെയും സാധ്യമാക്കാൻ പോന്ന ഒരു വലിയ ശക്തി (ആത്മശക്തി) കുടികൊള്ളുന്നുണ്ട്. പുറത്ത് തിരയുന്ന സന്തോഷവും സമാധാനവും യഥാർത്ഥത്തിൽ നമ്മുടെ ഉള്ളിലാണ് നിലകൊള്ളുന്നത്.
ഒരിക്കൽ ആ, ആന്തരിക ശക്തിയെ അറിഞ്ഞാൽ:
🌿 പിന്നെ പരാജയമോ, മനസമാധാനം ഇല്ലായ്മയോ ഉണ്ടാകില്ല.🌿 എപ്പോഴും സന്തോഷമായിരിക്കാം.🌿 ആഗ്രഹങ്ങൾ നേടാനെന്ന പേരിൽ കാട്ടിക്കൂട്ടിയ കോപ്രായങ്ങൾ മറന്ന്, ഒരു മനുഷ്യൻ യഥാർത്ഥത്തിൽ ചെയ്യേണ്ട 'കർത്തവ്യങ്ങൾ' പൂർത്തിയാക്കാം.
"ആത്മവിദ്യ, ആഗ്രഹങ്ങളുടെ അടിമത്തത്തിൽ നിന്ന് ആത്മശക്തിയുടെ സ്വാതന്ത്ര്യത്തിലേക്കുള്ള ഒരു വഴിവിളക്കാണ്. ആത്മവിദ്യയിലൂടെ, പുറത്തേക്കുള്ള പാച്ചിൽ നിർത്തി, നമുക്ക് ഉള്ളിലേക്ക് നോക്കാൻ പഠിക്കാം. ആത്മ വിദ്യാ പീഠത്തിൻ്റെ ഭാഗമാകാം.
സ്വാമി ഹരിദത്തൻ
ആത്മവിദ്യാ പീഠം
2026 - ഗിരിപ്രദക്ഷിണം
ആത്മ വിദ്യാ പീഠത്തിൻ്റെ ഭാഗമായി ഗിരിവലത്തിൽ പങ്കെടുത്ത സന്യാസിമാർക്ക്, ഗുരുജി ഭജന സംഘത്തിന് വേണ്ടി ദക്ഷിണ നൽകി ആദരിക്കുന്നു.
"ആത്മീയവും" - "സാംസ്കാരികവും" - "സാമ്പത്തികവുമായ" നല്ല മാറ്റം സനാതനഃ ധർമത്തിലൂന്നി ജീവിക്കുന്ന ഹിന്ദു സമാജത്തിൽ വരണം. ആത്മ വിദ്യാ പീഠത്തിൻറെ സ്ഥാപിത ലക്ഷ്യമാണത്.
സ്വാമി ഹരിദത്തൻ
"അളക" ഓരോ കുടുംബത്തിലും കുബേരന്മാരെ സൃഷ്ടിക്കാനുള്ള ഉപായമാണ് !!. ഈ നവോധാനത്തിൽ; ഹിന്ദു സമാജത്തിലെ എല്ലാവർക്കും പങ്കാളിയാകാം, ആത്മ വിദ്യാ പീഠത്തിൻ്റെ അംഗത്വത്തിലൂടെ............!!