ഹരി ഓം, നമ: ശിവായ
പലപ്പോഴും ജീവിതം എന്നത് ചില ശീലങ്ങളുടെ ആവർത്തനം മാത്രമായി മാറുന്നു.
"ശിയല്ലേ?".............
ജീവിതത്തിൽ നേട്ടങ്ങൾക്കായി ഓടുമ്പോൾ നമ്മൾ മറന്നുപോകുന്നത് സ്വന്തം ആത്മാവിനെയാണ്. വരുംതലമുറയ്ക്കും, നാം പകർന്നു നൽകുന്നത് ഈ തെറ്റായ "ഓട്ട-മത്സരത്തിന്റെ" പാഠങ്ങളാണ്.
അതിന്റെ തിക്തഫലങ്ങൾ നാം കണ്മുന്നിൽ കാണുമ്പോഴും, അനുഭവിക്കുമ്പോഴും വാസ്തവത്തിൽ മാറ്റത്തെക്കുറിച്ച് ചിന്തിക്കാൻ ഭയപ്പെടുന്നു.
കയറിൽ കെട്ടിയിട്ട പശുവിനെപ്പോലെ ഒരു വട്ടത്തിൽ കറങ്ങുന്ന ഈ ജീവിതത്തിൽ നിന്ന് മോചനം വേണ്ടേ?
നമ്മുടെ കാലിലെ വിലങ്ങുകൾ നാം തന്നെ മാറ്റേണ്ട സമയമായിരിക്കുന്നു.
അതിനായി, പരാജയത്തെ അതിജീവിക്കാൻ, കാലം തെളിയിച്ച ഒരു 'മന്ത്രം' ഇതാ: "ആത്മവിദ്യ".
സ്വയമറിവിന്റെ ഈ കരുത്ത് മാറ്റം കൊണ്ടുവരും. നേട്ടങ്ങളുടെ അതിരുകളില്ലാത്ത ആകാശത്തേക്ക് പറന്നുയരാൻ ചിറകുകൾ നൽകി, ആത്മവിദ്യ നിങ്ങളെ ഒരുക്കും.
ഈ ജീവിതത്തിൽ നിങ്ങൾ ആരുമാകട്ടെ ആത്മ വിദ്യ ജീവിത വിജയം ഉറപ്പാക്കും.
സ്വാമി ഹരിദത്തൻ
ഹരി ഓം, നമ: ശിവായ
विजयी भवतु, सुखिनो भवतु।
ആത്മ വിദ്യാ പീഠം